കൊട്ടിയൂർ: അപകടകാരികളായ വന്യജീവികളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് വനം വന്യജീവി സംരക്ഷണ നിയമം 11, 12 വകുപ്പുകൾ പ്രകാരം സണ്ണി ജോസഫ് എംഎൽഎ. ഇതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാൻ അധികാരമുണ്ട്.
ഒന്ന്, രണ്ട് ഷെഡ്യൂളിൽ പെടുന്ന മൃഗങ്ങളെ കൊല്ലാനും നിയമത്തിൽ നിർദ്ദേശമുണ്ട്. നിയമവകുപ്പുമായി ചർച്ച ചെയ്താൽ നടപടിക്ക് സാധിക്കുമെന്നിരിക്കെയാണ് വനം വകുപ്പ് മുട്ടായുക്തി പറയുന്നത്. കൊട്ടിയൂരിൽ കെണിയിൽ പെട്ട് പിടിയിലായ കടുവ ചത്ത സംഭവത്തിൽ കേസ് എടുക്കാൻ നിയമമില്ല. കേസുമായി പോയാൽ കോടതിയിൽ നില നിൽക്കില്ല. വനം വകുപ്പുദ്യോഗസ്ഥർ പറയുന്ന മുട്ടുശാന്തി കേട്ട് മന്ത്രി സ്റ്റീരിയോടൈപ്പ് മറുപടി നൽകുന്ന പണിയാണ് ചെയ്യുന്നത്
കാട്ടുപന്നിയെ കൊന്നാൽ മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കാതെ വെളിച്ചെണ്ണ ഒഴിച്ച് വേവിച്ചു തിന്നണം. കോൺഗ്രസിന് വന്യമൃഗശല്യത്തെ നേരിടാൻ നിലപാടുണ്ട്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ വന്യമൃഗശല്യം അവസാനിപ്പിക്കും. വനം വകുപ്പ് വന്യമൃഗങ്ങളെ നേരിടുന്നത് ശരിയായ രീതിയിൽ ആണെങ്കിൽ എന്തിനാണ് കർഷക സംഘം ജില്ലാ പ്രസിഡൻ്റ് എം.പ്രകാശൻ എന്തിനാണ് കൊട്ടിയൂരിൽ സമരം നടത്തിയെന്നും തിരുവനന്തപുരത്ത് വയനാട് ജില്ലയിലെ സി പി എം നേതാക്കളുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമരം നടത്തിയെന്നും സിപിഎം വ്യക്തമാക്കണം എന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. സമരസമ്മേളനത്തിൻ കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡൻ്റ് സണ്ണി വേലിക്കകത്ത് അധ്യക്ഷനായിരുന്നു.
Sunny Joseph MLA said that it should be eaten with coconut oil without killing the wild boar and pouring kerosene oil on it.